
കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചിട്ടും ഓഹരി വിപണിയില്‍ സമ്മര്‍ദ്ദങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇന്ന് വിപണിയില്‍ ചില ചാഞ്ചാട്ടം ഉണ്ടാവുകയും ചെയ്തു. സൗദി അരാംകോയ്ക്ക് നേരെ ഹൂതി വിമതര്‍ നടത്തിയ ആക്രമണം മൂലം അന്താരാഷ്ട്ര എണ്ണ വിപണിയില്‍ സമ്മര്‍ദ്ദം ഉണ്ടാവുകയും, പെട്രോള്‍, ഡീസല്‍ വില അധികരിക്കുകയും ചെയ്തത് മൂലമാണ് ഓഹരി വിപണിയില്‍ സമ്മര്‍ദ്ദം ഉണ്ടായിട്ടുള്ളത്. യുഎസ്-ചൈനാ വ്യാപാര തര്‍ക്കവും, ഇറാന്‍ അമേരിക്ക വാക് പോരും, അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ടിട്ടുള്ള രാഷ്ട്രീയ പ്രതിസന്ധിയുമെല്ലാം ഓഹരി വിപണിയില്‍ സമ്മര്‍ദ്ദം അനുഭവപ്പെട്ടിട്ടുള്ളത്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 7.11 പോയിന്റ് ഉയര്‍ന്നാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. കോര്‍പ്പറേറ്റ് നികുതി കുറച്ചിട്ടും നേരിയ നേട്ടം മാത്രമാണ് ബിഎസ്ഇയില്‍ ഉണ്ടായിട്ടുള്ളത്. അതേസനയം ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 12 പോയിന്റ് താഴ്ന്ന് 11,588.20 ലെത്തുകയും ചെയ്തു. നിലവില്‍ 1169 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1345 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ഇന്‍ഫോസിസ് (3.89%), റിലയന്‍സ് (3.19%), ടെക് മഹീന്ദ്ര (3.08%), സീ എന്റര്‍ടെയ്ന്‍ (2.72%), ടാറ്റാ മോട്ടോര്‍സ് (2.35%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയിട്ടുള്ളത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ടിട്ടുള്ള ചില സമ്മര്‍ദ്ദങ്ങള്‍ മൂലം ഓഹരി വിപണിയില്‍ ഇന്ന് നഷ്ട രേഖപ്പെടുത്തുകയും ചെയ്തു. ജെഎസ്ഡബ്ല്യു സ്റ്റീല്‍ (-4.25%), എയ്ച്ചര്‍ മോട്ടോസ് (-4.18%), എസ്ബിഐ (-3.55%), ലാര്‍സന്‍ (-3.09%), ആക്‌സിസ് ബാങ്ക് (-2.91%) എന്നീ കമ്പനികളുടെ ഓഹരികിളിലാണ് ഇന്ന് ഭീമമായ നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ടിട്ടുള്ള ചില ആശയകുഴപ്പങ്ങള്‍ മൂലം ഓഹരി വിപണിയില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. റിലയന്‍സ് (2,043.49), സീ എന്റര്‍ടെയ്ന്‍ (1,737.54), മാരുതി സുസൂക്കി (1,649.90), എച്ച്ഡിഎഫ്‌സി ബാങ്ക് (1,465.63), ബിപിസിഎല്‍ (1,445.351)മ എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്.