
ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചു. രാജ്യം മാന്ദ്യം ശക്തമാണെന്ന ആശങ്കയാണ് ഓരി വിപണിയില്‍ നിന്ന് ഇന്ന് നിക്ഷേപകര്‍ പിന്നോട്ടുപോകാന്‍ കാരണമായത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 53.73 പോയിന്റ് താഴ്ന്ന് 40248.23 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 24.10 പോയിന്റ് താഴ്ന്ന് 11917.20 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
ഭാരതി ഇന്‍ഫ്രാടെല്‍ (3.40%), യെസ് ബാങ്ക് (3.25%), ബജാജ് ഫിനാന്‍സ് (2.79%), യുപിഎല്‍ (1.92%), ബജാജ് ഫിന്‍സെര്‍വ് (1.60%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം ഉണ്ടായിട്ടുള്ളത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. സീ എന്റര്‍ടെയ്ന്‍ (-3.36%), ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് (-2.38%), ഉള്‍ട്രാടെക് സിമെന്റ് (-2.15%), എയ്ച്ചര്‍ മോ്‌ട്ടോര്‍സ് (-2.15%), എയ്ച്ചര്‍ മോട്ടോര്‍സ് (-2.09%), ഗ്രാസിം (-1.94%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. യെസ് ബാങ്ക് (2,014.14), എസ്ബിഐ (1,598.58), ബജാജ് ഫിനാന്‍സ് (1,240.71), എച്ച്ഡിഎഫ്‌സി (1,205.33), ഇന്‍ഫോസിസ് (897.82) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നത്.