
വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ അധിക നികുതി ഈടാക്കുന്നതില്‍ നിന്ന് പിന്‍മാറുമെന്ന മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഓഹരി വിപണി ഇന്ന് നേട്ടത്തോടെ അവസാനിച്ചു. ഇന്നലെ മുതല്‍ ഓഹരി വിപണിയില്‍ സ്ഥിരതയുണ്ടാകുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. അതോടപ്പം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കില്‍ കുറവ് വരുത്തിയത് മൂലം നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രതീക്ഷയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണ്ടായിട്ടുള്ളത്. യുഎസ്-ചൈനാ വ്യാപാര തര്‍ക്കങ്ങള്‍ പരഹരിക്കുന്നതിന് വീണ്ടും ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന വാര്‍ത്തകളും നിക്ഷേപകര്‍ കൂടുതല്‍ പ്രതീക്ഷയാണ് ഉണ്ടായിട്ടുപള്ളത്. ഇതോടൈ ഓഹരി വിപണിയില്‍ സ്ഥിരതയുണ്ടാകുന്നതാണ് കാണാന്‍ സാധിക്കുന്നത്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 254.55 പോയിന്റ് ഉയര്‍ന്ന് 37,581.91 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 77.20 പോയിന്റ് ഉയര്‍ന്ന് 11,109.70 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1521 കമ്പനികളുടെ ഓഹരികളില്‍ നേട്ടത്തിലും, 952 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ഇന്‍ഡ്യാബുള്‍സ് എച്ച്എസ്ജി (13.71%), എയ്ച്ചര്‍ മോട്ടോര്‍സ് (4.61%), മാരുതി സുസൂക്കി (3.35%), ബജാജ് ഫിന്‍സെര്‍വ് (2.93%), ബജാജ് ഫിനാന്‍സ് (2.55%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്നവസാനിച്ച വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്.
എന്നാല്‍ വ്യാപാരത്തിലെ ചില സമ്മര്‍ദ്ദം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. യെസ് ബാങ്ക് (-7.90%), സിപ്‌ല (-3.69%), ഹിന്‍ഡാല്‍കോ (-2.48%), ടെക് മഹീന്ദ്ര (-2.48%), കോള്‍ ഇന്ത്യ (-2.01%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം ഉണ്ടാക്കിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ചില ആശയകുഴപ്പങ്ങള്‍ വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടപാടുകളാണ് നടന്നിട്ടുള്ളത്. എച്ച്ഡിഎഫ്‌സി ബാങ്ക് (1,736.38), യെസ് ബാങ്ക് (1,536.38), റിലയന്‍സ് (1,167.20), എച്ച്ഡിഎഫ്‌സി ബാങ്ക് (937.37), മാരുതി സുസൂക്കി (881.47) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നിട്ടുള്ളത്.