
കോവിഡ്-19 നെ നേരിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ശക്തമായ നടപടി സ്വീകരിക്കുകയും, വൈറസ് ആക്രമണം മൂലമുണ്ടായ മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തന്നെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ ഓഹരി വിപണിയില്‍ ഇന്ന് നേട്ടം രേഖപ്പെടുത്തിയത്. മുംബൈ ഓഹരി സൂചാകയായ സെന്‍സെക്‌സ് 692.79 പോയിന്റ് താഴ്ന്ന് അതായത് 2.67 ശതമാനം പോയിന്റ് ഉയര്‍ന്ന് 26674.03 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 190.80 പോയിന്റ് ഉയര്‍ന്ന് അതായത് 2.51 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 7801.05 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
ഇന്‍ഫോസിസ് (12.03%), അദാനി പോര്‍ട്‌സ് (11.53%), ബ്രിട്ടാന്നിയ (10.61%), ബജാജ് ഫിനാന്‍സ് (9.18%), എച്ച്‌യുഎല്‍ (8.46%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്. യെസ് ബാങ്ക് (-11.95%), എംആന്‍ഡ്എം (-8.32%), ഗ്രാസിം (7.65%), ഗ്രാസിം (-7.65%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-7.16%), പവര്‍ ഗ്രിഡ് കോര്‍പ്പ് (-3.73%) എന്നീ കമ്പനികളുടെ ഓഹിരികളിലാണ് ഇന്ന് ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്ക് (2,343.69), റിലയന്‍സ് (1,973.53), ബജാജ് ഫിനാന്‍സ് (1,548.16), ആക്‌സിസ് ബാങ്ക് (1,536.47) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.