
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്താത്തത് മൂലം ഓഹരി വിപണിയില്‍ ഇന്ന് തകര്‍ച്ചയുണ്ടായി. അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയും, ചൈനീസ് കമ്പനികള്‍ക്ക് നേരെ അമേരിക്ക നടത്തുന്ന ഉപരോധ നീക്കങ്ങളും കാരണം നിക്ഷേപകര്‍ പിന്നോട്ടുപോകുന്ന അവസ്ഥയുണ്ടായി. ഇത് മൂലം ഓഹരി വിപണിയില്‍ തകര്‍ച്ച നേരിട്ടു.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 407 പോയിന്റ് താഴ്ന്ന് 39,194.49 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 107.70 പോയിന്റ് താഴ്ന്ന് 11,724.10 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1157 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1292 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
യുപിഎല്‍ (2.28%), ടെക് മഹീന്ദ്ര (2.05%), ഇന്‍ഡ്യാബള്‍സ് എച്ച്എസ്ജി (2.04%), ഹിന്ദാല്‍കോം (1.72%), എസ്ബിഐ (1.23%) എന്നീ കമ്പനികളുടെ ഓഹരി വിപണിയിലാണ് ഇന്ന് നേട്ടമുണ്ടായത്.
അതേസമയം ചില കമ്പനികളുടെ ഓാഹരികളില്‍ ഇന്ന് നഷ്ടം നേരിടുകയും ചെയ്തു. യെസ് ബാങ്ക് (-4.32%), മാരുതി സുസൂക്കി (-3.02%), എച്ച്ഡിഎഫ്‌സി (-2.34%), കോള്‍ ഇന്ത്യ (-2.34%), ഹീറോ മോട്ടോകോര്‍പ് (-2.24%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം നേരിട്ടത്.
എന്നാല്‍ ഇന്ന് ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകളും നടന്നു. എച്ച്ഡിഎഫ്‌സി (1,662.23), റിലയന്‍സ് (1,359.17), യെസ് ബാങ്ക് (1,166.350), യുപിഎല്‍ (1,107.93), ഇന്‍ഫോസിസ് (990.29) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.