സെന്‍സെക്‌സ് 403 പോയിന്റില്‍ ക്ലോസ് ചെയ്തു;ഓഹരി സൂചികയില്‍ മുന്നേറ്റം

February 20, 2019 |
|
Trading

                  സെന്‍സെക്‌സ് 403 പോയിന്റില്‍ ക്ലോസ് ചെയ്തു;ഓഹരി സൂചികയില്‍ മുന്നേറ്റം

മുംബൈ: ഒഹരിവിപണിയിലെ നഷ്ടങ്ങളുടെ കാലങ്ങള്‍ക്ക് ഇനി വിരാമം. ഓഹരി സൂചികയില്‍ മുന്നേറ്റം കൈവരിക്കാന്‍ സാധിച്ചുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനിടയിലാണ് ഓഹരി വിപണിയില്‍ മുന്നേറ്റം ഉണ്ടായിട്ടുള്ളത്. 

സെന്‍സെക്സ് 403.65 പോയന്റ് ഉയര്‍ന്ന് 35756.26 ലെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. നിഫ്റ്റി 10,735,0 നിലവാരത്തിലാണിപ്പോള്‍. 131.10 പോയിന്റോടെ ഓഹരി സൂചികയില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചു. ഊര്‍ജം, ലോഹം, ഐടി,ഫാര്‍മ, എന്നീ ഓഹരികള്‍ക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു. 

ഇന്ത്യന്‍ ബില്‍ഡിങ് ഹൗസ്, വേദാന്ത, ടാറ്റാ സ്റ്റീല്‍, ഐഒസി,ടെക് മഹീന്ദ്ര,നിപ്രോ എന്നിവയുടെ ഓഹരി മികച്ച നേട്ടത്തിലാണ് മുന്നേറിയിട്ടുള്ളത്. നിലവില്‍ 1468 ഓഹരികള്‍ ലാഭത്തിലും 1107 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

അതേസമയം ഹിറോമോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ഭാരതി ഇന്‍ഫ്രെടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നീ കമ്പനികളുടെ ഓഹരി കനത്ത നഷ്ടത്തലുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

 

Related Articles

© 2025 Financial Views. All Rights Reserved