
വ്യാപാരത്തിലെ ആശയ കുഴപ്പം മൂലം ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു. ഫിബ്രുവരി അവസാനിക്കുമ്പോഴും നേട്ടമില്ലാതെയാണ് ഓഹരി വിപണി അവസാനിച്ചത്. സെന്‍സെക്‌സ് 37.99 പോയിന്റ് താഴ്ന്ന് 35867.44ല്‍ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം ദേശീയ ഒഹരി സൂചികയായ നിഫ്റ്റി 8.90 പോയിന്റ് താഴ്ന്ന് 10797.80 ലെത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്. ടിസിഎസിന്റെ ഓഹരി പിവഫണിയില്‍ 3 ശതമാനമാണ് ഇടിവുണ്ടായിട്ടുള്ളത്.
അതേസമയം കോള്‍ ഇന്ത്യാ(3.09%), വേദാന്ത (2.88%), ഐഒസി(2.63), ബിപിസിഎല്‍ (2.07%), ഗെയ്ല്‍(1.88%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടായത്.
ടിസിഎസ്(-3.63%), എയ്ച്ചര്‍ മോട്ടോഴ്‌സ്(-2.64%), മാരുതി സുസൂക്കി (-1.99%), ഹീറോ മോട്ടോകോര്‍പ്(1.88%), ഉള്‍ട്രാ ടെക് സിമന്റ്(-1.61%) എന്നീ കമ്പനികളുടെ ഓഹരി വിപണിയിലാണ് നഷ്ടം നേരിട്ടത്.
അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഓഹരി ഇടപാടുകളും നടന്നു. ആക്‌സിസ് ബാങ്ക് (1,861.9), ടിസിഎസ്(1,676.68), റിലയന്‍സ് (1,389.45), ലാര്‍സെന്‍(1,205.17, ഐടിസി (1,192.78) എന്നീ കമ്പനികളുടെ ഒഹരികളില്‍ വ്യാപരത്തിലെ ആശയകുഴപ്പം മൂലം കൂടുചതല്‍ ഇടാപാടുകളും നടന്നു. ഇന്ത്യ പാക് സൈനീകര്‍ തമ്മിലുള്ള ഏറ്റുമുട്ടലും. പോര്‍വിളികളുമാണ് ഇതിന് കാരണം.