
മുംബൈ: ബജറ്റിന് ശേഷവും ഓഹരി സൂചികകള്‍ കുതിച്ചു. നിഫ്റ്റി 17,750ന് മുകളിലെത്തി. ആഗോള കാരണങ്ങളും അടിസ്ഥാന സൗകര്യമേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചതുമാണ് സൂചികകളെ നേട്ടത്തിലാക്കിയത്. സെന്‍സെക്സ് 695 പോയിന്റ് നേട്ടത്തില്‍ 59,558.33ലും നിഫ്റ്റി 203.20 പോയിന്റ് ഉയര്‍ന്ന് 17,780ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, എച്ച്സിഎല്‍ ടെക്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, അള്‍ട്രടെക് സിമെന്റ്, ഹീറോ മോട്ടോര്‍കോര്‍പ്, നെസ്‌ലെ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക്, റിയാല്‍റ്റി, ഫാര്‍മ, എഫ്എംസിജി, ഐടി, പൊതുമേഖല ബാങ്ക് സൂചികകള്‍ 1.3 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1-1.5 ശതമാനം നേട്ടമുണ്ടാക്കി.