
മുംബൈ: ഇന്ത്യന്‍ ആഭ്യന്തര ഓഹരി സൂചികകള്‍ ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 16500ന് താഴേക്ക് പോയി. ഓട്ടോ, ഫിനാന്‍ഷ്യല്‍ സെക്ടറുകളില്‍ ഓഹരികളുടെ പിന്നോക്കം പോക്കാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ക്ക് തിരിച്ചടിയായത്. വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്‌സ് 366.22 പോയിന്റ് താഴെ പോയി. 0.66 ശതമാനമാണ് നഷ്ടം. 55,102.68 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 108 പോയിന്റ് താഴേക്ക് പോയി. 0.65 ശതമാനമാണ് നഷ്ടം. 16498 പോയിന്റിലാണ് നിഫ്റ്റി ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. 1963 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1279 ഓഹരികളുടെ മൂല്യം കുത്തനെ ഇടിഞ്ഞു. 116 ഓഹരികളുടെ മൂല്യത്തില്‍ മാറ്റമുണ്ടായില്ല.
അള്‍ട്രാടെക് സിമന്റ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ്, ശ്രീ സിമന്റ്, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളാണ് ഇന്ന് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത്. ഒഎന്‍ജിസി, യു പി എല്‍, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, വിപ്രോ, ടെക്ക് മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ക്ക് ഇന്ന് നേട്ടമുണ്ടായി. ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്‌സ്, ബാങ്കിംഗ് സെക്ടറുകളില്‍ വലിയ നഷ്ടമാണ് ഇന്നു രേഖപ്പെടുത്തിയത്. രണ്ട് ശതമാനമാണ് ഈ സെക്ടറുകളില്‍ കമ്പനികളുടെ നഷ്ടം.