
മുംബൈ: സാമ്പത്തിക വര്‍ഷത്തെ ആദ്യദിനത്തില്‍ മികച്ച നേട്ടത്തില്‍ സൂചികകള്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 17,650ന് മുകളിലെത്തി. സെന്‍സെക്സ് 708.18 പോയിന്റ് ഉയര്‍ന്ന് 59,276.69ലും നിഫ്റ്റി 205.70 പോയിന്റ് നേട്ടത്തില്‍ 17,670.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മാര്‍ച്ചിലെ ജിഎസ്ടി വരുമാനത്തില്‍ റെക്കോഡ് വര്‍ധനവുണ്ടായതാണ് സൂചികകള്‍ക്ക് കരുത്തായത്.
എന്‍ടിപിസി, ബിപിസിഎല്‍, പവര്‍ഗ്രിഡ് കോര്‍പ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ ലൈഫ്, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു. ഓട്ടോ, ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയാല്‍റ്റി, പവര്‍, പൊതുമേഖല ബാങ്ക് സൂചികകള്‍ 1-4 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതം ഉയര്‍ന്നു.