
മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളിലെ റെക്കോഡ് നേട്ടത്തിനുശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിവസം സൂചികകള്‍ നഷ്ടത്തിലായി. ആര്‍ബിഐയുടെ പണവായ്പ നയം പുറത്തുവന്നതോടെ ഉച്ചക്കുശേഷം നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തതാണ് വിപണിയെ സമ്മര്‍ദത്തിലാക്കിയത്.
സെന്‍സെക്സ് 215.12 പോയിന്റ് നേട്ടത്തില്‍ 54,277.72ലും നിഫ്റ്റി 56.40 പോയിന്റ് ഉയര്‍ന്ന് 16,238.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സിപ്ല, റിലയന്‍സ്, ശ്രീ സിമെന്റ്സ്, അള്‍ട്രടെക് സിമെന്റ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടം നേരിട്ടത്.
ഇന്‍ഡസിന്‍ഡ് ബാങ്ക്, അദാനി പോര്‍ട്സ്, ഐഒസി, ഭാരതി എയര്‍ടെല്‍, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. മെറ്റല്‍, ഓട്ടോ, ഐടി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്ചെയ്തു. ഫാര്‍മ, എഫ്എംസിജി, ഇന്‍ഫ്ര ഓഹരികള്‍ സമ്മര്‍ദം നേരിടുകയും ചെയ്തു. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.2 ശതമാനത്തോളം ഉയര്‍ന്നു.