
മുംബൈ: ഒമിക്രോണ്‍ ഭീതി അകന്നതോടെ നിക്ഷേപകര്‍ വീണ്ടും കൂട്ടത്തോടെ വിപണിയിലേക്ക് തിരിച്ചെത്തി. ഓട്ടോ, മെറ്റല്‍, റിയാല്‍റ്റി, ഫിനാന്‍സ് ഓഹരികളുടെ ബലത്തില്‍ നിഫ്റ്റി വീണ്ടും 17,100ന് മുകളില്‍ ക്ലോസ് ചെയ്തു. ദിനവ്യാപാരത്തിനിടെ ഒരുവേള സെന്‍സെക്സ് 1000 പോയിന്റിലേറെ കുതിച്ചെങ്കിലും 886.51 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി 264.40 പോയിന്റ് ഉയര്‍ന്ന് 17,176.70ലുമെത്തി. വായ്പാനയ പ്രഖ്യാപനം വരാനിരിക്കെ ബാങ്ക് ഓഹരികളിലും നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
സിപ്ല, ബ്രിട്ടാനിയ, ഡിവീസ് ലാബ്, ഐഒസി, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിടുകയും ചെയ്തു. സെക്ടറല്‍ സൂചികകളെല്ലാം നേട്ടത്തിലായിരുന്നു. ബാങ്ക്, മെറ്റല്‍, റിയാല്‍റ്റി സൂചികകല്‍ 2-3 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതവും നേട്ടമുണ്ടാക്കി.