
മുംബൈ: നാലുദിവസത്തെ തകര്‍ച്ചയ്ക്കുശേഷം ചൊവാഴ്ച മികച്ച നേട്ടത്തില്‍ സൂചികകള്‍ ക്ലോസ് ചെയ്തു. റിയാല്‍റ്റി, ഐടി, ഫാര്‍മ ഓഹരികളുടെ കരുത്തില്‍ നിഫ്റ്റി 16,000 തിരിച്ചുപിടിച്ചു. രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായതോടെ കയറ്റുമതി സാധ്യതയുള്ള മേഖലകളിലെ ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് സൂചികകള്‍ നേട്ടമാക്കിയത്. താഴ്ന്ന നിലവാരത്തില്‍ നിന്ന ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചതും നേട്ടമായി.
581.34 പോയിന്റാണ് സെന്‍സെക്സിലെ നേട്ടം. 53,424.09ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 150.30 പോയിന്റ് ഉയര്‍ന്ന് 16,013.50ലുമെത്തി. ഐഒസി, സണ്‍ ഫാര്‍മ, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, സിപ്ല, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
കഴിഞ്ഞ ദിവസങ്ങളില്‍ കുതിപ്പുരേഖപ്പെടുത്തിയ മെറ്റല്‍ സൂചിക ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ഫാര്‍മ, ഐടി, എഫ്എംസിജി, ക്യാപിറ്റല്‍ ഗുഡ്സ്, റിയാല്‍റ്റി സൂചികകള്‍ 1-2 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും ഒരുശതമാനത്തിലേറെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.