
മുംബൈ: അവസാന മണിക്കൂറിലെ ലാഭമെടുപ്പ് ഓഹരി വിപണിയിലെ നേട്ടത്തെ ബാധിച്ചു. സെന്‍സെക്സ് 51.88 പോയിന്റ് നഷ്ടത്തില്‍ 38,365.35ലും നിഫ്റ്റി 37.60 പോയിന്റ് താഴ്ന്ന് 11,317.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 957 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1695 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികള്‍ക്ക് മാറ്റമില്ല.
ബിപിസിഎല്‍, എച്ച്സിഎല്‍ ടെക്, വിപ്രോ, ഇന്‍ഫോസിസ്, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി ഇന്‍ഫ്രടെല്‍, ടാറ്റ മോട്ടോഴ്സ്, സീ എന്റര്‍ടെയ്ന്‍മെന്റ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള സെക്ടറല്‍ സൂചികകള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡക്യാപ് സൂചികയ്ക്ക് ഒരുശതമാനവും സ്മോള്‍ ക്യാപ് സൂചികയ്ക്ക് ഒന്നരശതമാനവും നഷ്ടമായി.