
മുംബൈ: കനത്ത ചാഞ്ചാട്ടം നേരിട്ടെങ്കിലും മൂന്നാമത്തെ ദിവസവും സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഐടി, പവര്‍, റിയാല്‍റ്റി ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെന്‍സെക്സ് 221.26 പോയിന്റ് ഉയര്‍ന്ന് 60,616.89ലും നിഫ്റ്റി 52.50 പോയിന്റ് നേട്ടത്തില്‍ 18,055.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
എച്ച്സിഎല്‍ ടെക്, അദാനി പോര്‍ട്സ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍ മുന്നില്‍. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ബിപിസിഎല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു. മെറ്റല്‍ സൂചികയാണ് നഷ്ടത്തില്‍ മുന്നില്‍. രണ്ട് ശതമാനമാണ് താഴ്ന്നത്.
അതേസമയം, ഐടി, പവര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയാല്‍റ്റി ഓഹരികളില്‍ നിക്ഷേപക താല്‍പര്യം പ്രകടമായിരുന്നു. എജിആര്‍ കുടിശ്ശിക തീര്‍ക്കാന്‍ ഒരുഭാഗം ഓഹരികള്‍ സര്‍ക്കാരിന് നല്‍കാന്‍ തീരുമാനച്ചത് വോഡാഫോണ്‍ ഐഡിയയെ ബാധിച്ചു. 21 ശതമാനം താഴ്ന്ന് 11.5 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.