
മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടം നിലനിര്‍ത്തി. റഷ്യ-യുക്രൈന്‍ സംഘര്‍ഷം, യുഎസിലെ വിലക്കറ്റം, കമ്മോഡിറ്റി വിലകളിലെ വര്‍ധന തുടങ്ങിയവ ദിനവ്യാപാരത്തിലുടനീളം വിപണിയില്‍ കനത്ത ചാഞ്ചാട്ടമുണ്ടുകയും ചെയ്തു. ഒടുവില്‍ സെന്‍സെക്സ് 86 പോയിന്റ് ഉയര്‍ന്ന് 55,550ലും നിഫ്റ്റി 35 പോയിന്റ് നേട്ടത്തില്‍ 16,630ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സിപ്ല, സണ്‍ ഫാര്‍മ, ബിപിസിഎല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, ഐഒസി, പവര്‍ഗ്രിഡ് കോര്‍പ്, കോള്‍ ഇന്ത്യ, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നെസ് ലെ, മാരുതി സുസുകി, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ടാറ്റ സ്റ്റീല്‍, ബ്രിട്ടാനിയ, ആക്സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിടുകയും ചെയ്തു. നിഫ്റ്റി ഫാര്‍മയാണ് നേട്ടത്തില്‍ മുന്നില്‍. സൂചിക 2.5 ശതമാനം ഉയര്‍ന്നു. ഓട്ടോ സൂചിക 0.4ശതമാനം നഷ്ടം നേരിടുകയും ചെയ്തു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.45 ശതമാനവും സ്മോള്‍ ക്യാപ് 0.87 ശതമാനവും നേട്ടമുണ്ടാക്കി.