
മുംബൈ: സെന്‍സെക്സ് 483 പോയിന്റ് നഷ്ടത്തോടെ 58,965 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 50 സൂചിക 101 പോയിന്റ് അഥവാ 0.6 ശതമാനം ഇടിഞ്ഞ് 17,683 ല്‍ ക്ലോസ് ചെയ്തു. രണ്ട് സൂചികകളും യഥാക്രമം 59,356, 17,651 എന്നീ താഴ്ന്ന നിലയിലെത്തി. സെന്‍സെക്സ് 30 ഓഹരികളില്‍ 20 എണ്ണവും നിഫ്റ്റി 50ല്‍ 30 എണ്ണവും നെഗറ്റീവ് സോണിലാണ് വ്യാപാരം അവസാനിച്ചത്.
എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, എല്‍ ആന്‍ഡ് ടി, വിപ്രോ, എസ്ബിഐ ലൈഫ്, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ 2.7 ശതമാനം വരെ ഇടിഞ്ഞു. ഗ്രാസിം, അദാനി പോര്‍ട്ട്സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, യുപിഎല്‍, സിപ്ല, അപ്പോളോ ഹോസ്പിറ്റല്‍സ്, ബിപിസിഎല്‍ എന്നിവ 1 - 3 ശതമാനം വരെ നേട്ടമുണ്ടാക്കി.
വിശാല വിപണികളില്‍, ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.4 ശതമാനം വീതം മുന്നേറി. മേഖലകളില്‍, നിഫ്റ്റി ഐടി, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികകള്‍ യഥാക്രമം 1.4 ശതമാനവും 0.5 ശതമാനവും ഇടിഞ്ഞു. മൊത്തത്തില്‍, ബിഎസ്ഇയിലെ 2,000ലധികം ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1,500 ഓളം ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടിസിയുടെ ഓഹരികള്‍ 2 ശതമാനം ഉയര്‍ന്ന് രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 273.10 രൂപയിലെത്തി.