
മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തില്‍ കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്സ് നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ലോഹം, ഫാര്‍മ, എഫ്എംസിജി തുടങ്ങിയ സെക്ടറുകളാണ് വില്പനസമ്മര്‍ദം നേരിട്ടത്.
സെന്‍സെക്സ് 12.78 പോയിന്റ് ഉയര്‍ന്ന് 51,544.30ലും നിഫ്റ്റി 10 പോയിന്റ് നഷ്ടത്തില്‍ 15,163.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1400 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1520 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികള്‍ക്ക് മാറ്റമില്ല.
ഐടിസി, ഗെയില്‍, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. അദാനി പോര്‍ട്സ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, വിപ്രോ തുടങ്ങിയ ഒഹരികള്‍ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്ക്, ഐടി സൂചികകള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. ലോഹം, ഫാര്‍മ, എഫ്എംസിജി, ഊര്‍ജം തുടങ്ങിയ സൂചികകള്‍ ഒരുശതമാനത്തോളം നഷ്ടത്തിലായി. ആഗോള കാരണങ്ങളും ലാഭമെടുപ്പുമാണ് വിപണിയുടെ കരുത്തുചോര്‍ത്തിയത്.