
മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തില്‍ നിന്ന് കരകയറി ഓഹരി വിപണി. സെന്‍സെക്സ് 288 പോയിന്റ് നേട്ടത്തില്‍ 39,044.35ലും നിഫ്റ്റി 82 പോയിന്റ് ഉയര്‍ന്ന് 11,521.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ധനകാര്യ വിഭാഗം ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പര്യം കാണിച്ചതാണ് വിപണിയെ തുണച്ചത്. ഇന്‍ഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, പവര്‍ഗ്രിഡ് കോര്‍പ്, റിലയന്‍സ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
എംആന്‍ഡ്എം, ഒഎന്‍ജിസി, ടിസിഎസ്, നെസ് ലെ, ബജാജ് ഓട്ടോ, എച്ച്സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി, മാരുതി, ടൈറ്റാന്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.85ശതമാനവും 1.44ശതമാനവും നേട്ടമുണ്ടാക്കി. ബാങ്ക്, ടെലികോം, ഹെല്‍ത്ത് കെയര്‍, ഫിനാന്‍സ് തുടങ്ങിയ സൂചികകള്‍ ഒരു ശതമാനത്തിലേറെ ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്.