
മുംബൈ: അഞ്ചാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 585.10 പോയിന്റ് താഴ്ന്ന് 49,216.52ലും നിഫ്റ്റി 163.40 പോയിന്റ് നഷ്ടത്തില്‍ 14,557.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ മാറ്റംവരുത്തേണ്ടെന്ന് തീരുമാനിച്ചതിനെതുടര്‍ന്ന് സൂചികകള്‍ ഏറെസമയം നേട്ടത്തിലായിരുന്നു. അവസാനമണിക്കൂറിലാണ് കനത്ത വില്പന സമ്മര്‍ദം വിപണിയില്‍ രൂപപ്പെട്ടത്.
യുഎസ് ട്രഷറി ആദായം 1.7ശതമാനത്തിലേയ്ക്ക് ഉയര്‍ന്നത് ആഗോളതലത്തില്‍ വിപണിയെ ബാധിച്ചു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 100 ദിവസത്തെ ഉയര്‍ന്ന പ്രതിദിനനിരക്കിലായതും നിക്ഷേപകരെ സമ്മര്‍ദത്തിലാക്കി. ഉയര്‍ന്ന നിലവാരത്തിലുള്ള ഓഹരികള്‍ വിറ്റ് ലാഭമെടുക്കാനുള്ള പ്രേരണയുമായിഅത്.
എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഐടിസി, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, ഗ്രാസിം, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.