തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍

January 22, 2021 |
|
Trading

                  തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 746.22 പോയിന്റ് നഷ്ടത്തില്‍ 48,878.54 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 218.50 പോയിന്റ് നഷ്ടത്തില്‍ 14,371.90 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

വ്യാപാരത്തിന് ലിസ്റ്റ് ചെയ്തിരുന്ന 3117 കമ്പനികളുടെ ഓഹഹരിയില്‍ 979 കമ്പനികളുടെ ഓഹരികള്‍ ലാഭത്തോടെ വ്യാപാരം അവസാനിച്ചപ്പോള്‍ 2005 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 133 കമ്പനികള്‍ മാറ്റമില്ലാതെ വില്‍പ്പന അവസാനിപ്പിച്ചു.

അപ്പോളൊ ടയേഴ്സ്, സണ്‍ക്ലേ ലിമിറ്റഡ്, ഡി.സി.എം.ശ്രീറാം, ജെ.കെ.ടയേഴ്സ് എന്നിവയുടെ ഓഹരികള്‍ വിപണിയില്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ബൈക്കോണ്‍, സെയില്‍, ബന്ദന്‍ ബാങ്ക്, തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved