
മുംബൈ: നാലാമത്തെ ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 101.88 പോയിന്റ് നഷ്ടത്തില്‍ 60,821.62ലും നിഫ്റ്റി 63.20 പോയിന്റ് താഴ്ന്ന് 18,114.90 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രണ്ടാമത്തെ ദിവസവും ധനകാര്യ ഓഹരികളാണ് വന്‍ വീഴ്ചയില്‍ നിന്ന് സൂചികകളെ കാത്തത്. ഇനിയും അവസാനിക്കാത്ത ലാഭമെടുപ്പും അതേതുടര്‍ന്നുള്ള സമ്മര്‍ദവുമാണ് വ്യാപാര ആഴ്ചയുടെ അവസാനദിനത്തിലും സൂചികളുടെ കരുത്ത് ചോര്‍ത്തിയത്.
ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഐടിസി, ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഒഎന്‍ജിസി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു.
ബാങ്ക് സൂചിക വീണ്ടും റെക്കോഡ് ഭേദിച്ചു. ഐടി, ലോഹം, ഫാര്‍മ, എഫ്എംസിജി സൂചിക 1-3 ശതമാനം നഷ്ടംനേരിട്ടു. മെറ്റല്‍ 3 ശതമാനവും, മീഡിയ 2.3 ശതമാനവും. ഫാര്‍മ 1.5 ശതമാനവും താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഒരുശതമാനംവീതം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.