
മുംബൈ: ഫാര്‍മ, ഓട്ടോ, ധനകാര്യ ഓഹരികളിലെ സമ്മര്‍ദം സൂചികകളെ നഷ്ടത്തിലാക്കി. ആഗോള സൂചികകള്‍ നേട്ടമുണ്ടാക്കിയെങ്കിലും രാജ്യത്തെ സൂചികകള്‍ വില്പന സമ്മര്‍ദം നേരിട്ടു. സെന്‍സെക്സ് 304.4 പോയിന്റ് താഴ്ന്ന് 57,685ലും നിഫ്റ്റി 70 പോയിന്റ് നഷ്ടത്തില്‍ 17,246ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചരക്ക് നീക്കത്തിലെ തടസ്സത്തെതുടര്‍ന്നുള്ള പണപ്പെരുപ്പ ഭീഷണിയിലാണ് വിപണി.
എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയര്‍ടെല്‍, സിപ്ല, ബ്രിട്ടാനിയ, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ 1.5-2.5ശതമാനം നഷ്ടം നേരിട്ടു. ഡിവീസ് ലാബ്, ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ രണ്ട് ശതമാനം നേട്ടമുണ്ടാക്കുകയും ചെയ്തു. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍ 1.2 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഓട്ടോ ഒരു ശതമാനം നഷ്ടം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.4 ശതമാനം നേട്ടത്തിലും സ്മോള്‍ ക്യാപ് 0.2 ശതമാനം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.