
മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത തകര്‍ച്ചയില്‍ നിന്ന് നേരിയ തോതില്‍ തിരിച്ചുകയറി വിപണി. തുടര്‍ച്ചയായ നാല് ദിനങ്ങളിലെ നഷ്ടത്തിനാണ് ഇതോടെ വിരാമമായത്. നിഫ്റ്റി 17,500ന് മുകളിലെത്തുകയും ചെയ്തു. രാവിലെ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഉച്ചയോടെ നേട്ടംതിരിച്ചുപിടിച്ചു. ഒരുവേള സെന്‍സെക്സ് 57,718വരെ താഴുകയും 58,835 നിലവാരത്തിലേക്ക് ഉയരുകയും ചെയ്തിരുന്നു.
താഴ്ന്ന നിലവാരത്തില്‍ നിന്ന് 1,117 പോയിന്റിന്റെ നേട്ടമാണ് സെന്‍സെക്സിലുണ്ടായത്. ഒടുവില്‍ 198 പോയിന്റ് ഉയര്‍ന്ന് 58,664ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 86.80 പോയിന്റ് ഉയര്‍ന്ന് 17,503.30ലുമെത്തി. സെന്‍സെക്സ് ഓഹരികളില്‍, പവര്‍ഗ്രിഡ് കോര്‍പറേഷനും എന്‍ടിപിസിയുമാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ബജാജ് ഫിന്‍സര്‍വ്, എല്‍ആന്‍ഡ്ടി, എസ്ബിഐ തുടങ്ങിയ ഓഹരികളും ഉയര്‍ന്നു.
ഇന്‍ഡസിന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടമുണ്ടാക്കുകയും ചെയ്തു. പ്രധാന സൂചികകളെകൂടാതെ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.6ശതമാനവും സ്മോള്‍ ക്യാപ് സൂചിക 1.6 ശതമാനവും നേട്ടമുണ്ടാക്കി. മെറ്റല്‍, പവര്‍ സൂചികകള്‍ മൂന്നുശതമാനവും ടെലികോം, ക്യാപിറ്റല്‍ ഗുഡ്സ് സൂചികകള്‍ രണ്ടു ശതമാനവും ഉയര്‍ന്നു.