
മുംബൈ: ഏപ്രിലിലെ ഫ്യൂച്ചര്‍ കരാറുകള്‍ അവസാനിക്കുന്ന ദിവസമായിട്ടുകൂടി ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 702 പോയിന്റ് നേട്ടത്തില്‍ 57,521ലും നിഫ്റ്റി 207 പോയിന്റ് ഉയര്‍ന്ന് 17,245ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ്, ഏഷ്യന്‍ പെയിന്റ്സ്, യുപിഎല്‍, പവര്‍ഗ്രിഡ് കോര്‍പ്, എല്‍ആന്‍ഡ്ടി, എന്‍ടിപിസി, എസ്ബിഐ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. എഫ്എംസിജി, പവര്‍, ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്സ് തുടങ്ങിയ സൂചികകള്‍ 1-2 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. രൂപയുടെ മൂല്യത്തില്‍ നേരിയ നേട്ടമുണ്ടായി. ഡോളറിനെതിരെ 76.48 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.