
മുംബൈ: തുടര്‍ച്ചയായി ആറാമത്തെ ദിവസവും ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 353.84 പോയിന്റ് ഉയര്‍ന്ന് 39,467.31ലും നിഫ്റ്റി 88.30 പോയിന്റ് നേട്ടത്തില്‍ 11,647.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്‍ഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ഹീറോ മോട്ടോര്‍കോര്‍പ്, പവര്‍ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ്, കോള്‍ ഇന്ത്യ, സിപ്ല, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബാങ്ക് സൂചിക നാലുശതമാനത്തോളം ഉയര്‍ന്നു. നിഫ്റ്റ് ഓട്ടോയും നേട്ടമുണ്ടാക്കി. മിഡ്ക്യാപ് 0.5ശതമാനം ഉയര്‍ന്നു. അതേസമയം, ലോഹ സൂചിക നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.