
ഓഹരി വിപണിയില്‍ ഇന്ന് നേട്ടം. കോര്‍പ്പറേറ്റ് ടാക്‌സ് ബജറ്റില്‍ ഒരു ശതമാനം കുറച്ച് 22 ശതമാനമാക്കുകയും, പുതിയ സംരംഭകര്‍ക്ക് 15 ശതമാനമാക്കുകയും ചെയ്തതോടെ ഓഹരി വിപണി ഈ ആഴ്ച്ചത്തെ ആദ്യത്തെ വ്യാപാര ദിനമായ നേട്ടത്തില്‍ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 0.34% ശതമാനം ഉയര്‍ന്ന് അതായത് 136.78 പോയിന്റ് ഉയര്‍ന്ന് 39872.31 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 0.39 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 46 പോയിന്റ് ഉയര്‍ന്ന് 11707.90 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 951 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1484 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. അതേസമയം മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് നിലവില്‍ 39872.31 ല്‍ ഇപ്പോള്‍ ചുരുങ്ങിയിട്ടുള്ളത്. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ഏറ്റവും വലിയ ഭീതിയാ്ണ് നിക്ഷേപകര്‍ക്ക് ഓഹരി സൂചികളില്‍ ഉണ്ടായിട്ടുള്ളതെന്ന് വ്യക്തം.
ഏഷ്യന്‍ പെയ്ന്റ്‌സ് (6.40), എച്ച്‌യുഎല്‍ (5.01), നെസ്റ്റ്‌ലി (5.00), ബജാജ് ആട്ടോ (4.49%), ഇന്‍ഡസ് ഇന്‍ഡ്ബാങ്ക് (4.29%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ നഷ്ടം രേഖപ്പെടുത്തി. ഭാരതി ഇന്‍ഫ്രാടെല്‍ (-7.22%), ഐടിസി (-5.21%), യെസ് ബാങ്ക് (-5.01), ഹീറോ മോട്ടോകോര്‍പ്പ (-2.89%), ടിസിഎസ് (-2.88%) എന്നീ കമ്പനികളുടെ ഓാഹരികളിലാണ് ഇന്ന് നേട്ടം ഉണ്ടായിട്ടുള്ളത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ചില ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് (1,945.33), എസ്ബിഐ (1,671.15), ഐടിസി (1,655.91), എച്ച്ഡിഎഫ്‌സി (1,179.76), ഐസിഐസിഐ (1,161.63) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.