
രാജ്യത്ത് കോവിഡ്-19 ന്റെ സാമൂഹ്യ വ്യാപനത്തിന്റെ വേഗത കുറഞ്ഞുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും, ചൈനയില്‍ നിന്ന് ആശ്വാസകരമായ വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തതോടെ ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ അവസാനിച്ചു. അതേസമയം ലോക്ക് ഡൗണ്‍ 21 ദിവസത്തിനപ്പുറം നീങ്ങില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തതോടെ ഓഹരി വിപണി ഇന്ന് വന്‍ നേട്ടത്തില്‍ അവസാനിച്ചത്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 1,028.17 പോയിന്റ് ഉയര്‍ന്ന് അതായത് 3.62 ശതമാനം വര്‍ധിച്ച് 9468.49 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 316.65 പോയിന്റ് ഉയര്‍ന്ന് അതായത് 3.82 ശതമാനം വര്‍ധിച്ച് 8597.75. ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1495 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 767 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാമുള്ളത്.
ബിപിസിഎല്‍ (15.34%), ബ്രിട്ടാന്നിയ (8.70%), റിലയന്‍സ് (8.08%), റിലയന്‍സ് (8.05%), ഗെയ്ല്‍ (8.05%), ഐടിസി (7.85%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിദ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടാണ് രേഖപ്പെടുത്തിയത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-15.02), സിപ്ല (-2.06%), എയ്ച്ചര്‍ മോട്ടോര്‍സ് (-1.78%), ബജാജ് ഫിന്‍സെര്‍വ് (-1.50%), സീ എന്റര്‍ടയ്ന്‍ (-1.35%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.