
മുംബൈ: തുടര്‍ച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണി കുതിച്ചു. നിഫ്റ്റി ഏഴുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. സെന്‍സെക്സ് 600.87 പോയന്റ് നേട്ടത്തില്‍ 39,574.57ലും നിഫ്റ്റി 159 പോയന്റ് ഉയര്‍ന്ന് 11,662.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1488 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1165 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികള്‍ക്ക് മാറ്റമില്ല. വിപണിയിലെ കുതിപ്പിനുപിന്നില്‍ ആഗോള കാരണങ്ങളാണ്.
ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അദാനി പോര്‍ട്സ്, ഇന്‍ഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബ്രിട്ടാനിയ, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടി, എഫ്എംസിജി, ഫാര്‍മ, ഊര്‍ജം എന്നീ സെക്ടറുകിളിലെ ഓഹരികളൊണ് പ്രധാനമായും നഷ്ടത്തിലായത്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.5ശതമാനം ഉയര്‍ന്നു.