
ഓഹരി വിപണി ഇന്ന് വലിയ മാറ്റങ്ങളൊന്നും പ്രകടമാകാതെ ക്ലോസ് ചെയ്തു. അമേരിക്കയില്‍ ഫെഡറല്‍ റിസേര്‍വ് രണ്ടു ദിവസത്തെ മീറ്റിംഗില്‍ ആയത് കൊണ്ടും ഇറാന്‍ അമേരിക്ക സംഘര്‍ഷ സാധ്യത കണക്കിലെടുത്തും വിപണിയില്‍ പുതിയ ഇടപാടുകള്‍ കുറവായിരുന്നു.
ജെറ്റ് ഐര്‍വേസ് ലിക്വിഡേഷന്‍ നടത്താന്‍ എസ്ബിഐ യുടെ നേതൃത്വത്തില്‍ ബാങ്കുകളും മറ്റുള്ളവരും സമീപിച്ചത് മൂലം ആ ഓഹരി തകര്‍ന്നടിഞ്ഞു. അനില്‍ അംബാനിയുടെ കമ്പനികളും എക്കാലത്തെയും കുറഞ്ഞ വിലയില്‍ എത്തി. ഇവയൊക്കെ വരുത്തിയ കിട്ടാക്കടങ്ങള്‍ പൊതുമേഖല ബാങ്കുകള്‍ക്ക് വലിയ ബാധ്യത ഉണ്ടാക്കും എന്നും വിപണിയില്‍ വിലയിരുത്തല്‍ ഉണ്ട്. ഇത് മൂലം ബുള്‍സ് പൊതുവേ നിശബ്ദത പാലിച്ചു.
അതേസമയം ഓഹരി വിപണിയില്‍ ഇന്ന് നേരിയ നേട്ടം മാത്രമാണ് പ്രകടമായത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 85.55 പോയിന്റ് ഉയര്‍ന്ന് 39,046.34 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 19.30 പോയിന്റ് ഉയര്‍ന്ന് 11,691.50 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
വേദാന്ത (2.47%), കോള്‍ ഇന്ത്യ (1.98%), ബിപിസിഎല്‍ (1.96%), പവര്‍ ഗ്രിഡ് കോര്‍പ് (1.93%), ഐസിഐസിഐ ബാങ്ക് (1.92%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടാക്കിയത്.
അതേസമയം ഇന്ന് വിവിധ കമ്പനികളുടെ ഓഹരികളില്‍ നഷ്ടം പ്രകടമായി. ഇന്‍ഡസ് ലാന്‍ഡ് ബാങ്ക് (-6.86%), യെസ് ബാങ്ക് ((-5.90%), മാരുതി സുസൂക്കി (-2.17%), ഹിന്ദാല്‍കോ (-1.89%), ഏഷ്യന്‍ പെയ്ന്റ്‌സ് (-1.56%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്.
വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. യെസ് ബാങ്ക് (1,274.35), റിലയന്‍സ് (983.640), ഇന്‍ഡ്‌സ് ലാന്‍ഡ് ബാങ്ക് (931.51), എച്ച്ഡിഎഫ്‌സി ബാങ്ക് (750.18), ഐസിഐസിഐ ബാങ്ക് (749.78) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.