
മുംബൈ: ലാഭമെടുപ്പിനെതുടര്‍ന്നുണ്ടായ കഴിഞ്ഞ ദിവസത്തെ നഷ്ടത്തില്‍ നിന്ന് ഓഹരി വിപണി തിരിച്ചുകയറി. ധനകാര്യം, ലോഹം ഓഹരികളാണ് സൂചികകള്‍ക്ക് കരുത്തേകിയത്. നിഫ്റ്റി വീണ്ടും 10,800 നിലവാരത്തിലേയ്ക്കെത്തി. സെന്‍സെക്സ് 408.68 പോയിന്റ് ഉയര്‍ന്ന് 36,737.69ലും നിഫ്റ്റി 107.70 പോയിന്റ് നേട്ടത്തില്‍ 10,813.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1415 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1246 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 146 ഓഹരികള്‍ക്ക് മാറ്റമില്ല. ഹിന്‍ഡാല്‍കോ, എസ്ബിഐ, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി ഇന്‍ഫ്രടെല്‍, കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി ഒഴികെയുള്ള സൂചികകള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേരിയതോതില്‍ ഉയര്‍ന്നു.