
മുംബൈ: തുടര്‍ച്ചയായുള്ള നേട്ടത്തിന്റെ ദിനങ്ങള്‍ക്കൊരു ഇടവേള. ലോഹം, ഫാര്‍മ, എഫ്എംസിജി ഓഹരികളിലുണ്ടായ വില്പന സമ്മര്‍ദം സൂചികകളെ നഷ്ടത്തിലാക്കി. സെന്‍സെക്സ് 37.38 പോയിന്റ് താഴ്ന്ന് 38,369.63 ലും നിഫ്റ്റി 14.10 പോയിന്റ് നഷ്ടത്തില്‍ 11308.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1487 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1207 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 140 ഓഹരികള്‍ക്ക് മാറ്റമില്ല.
എച്ച്സിഎല്‍ ടെക്, എസ്ബിഐ, ഐഷര്‍ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര തുങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, സിപ്ല, ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. സെക്ടറല്‍ സൂചികകളില്‍ പ്രകടനം സമ്മിശ്രമായിരുന്നു. ലോഹം, ഫാര്‍മ, എഫ്എംസിജി വിഭാഗങ്ങള്‍ നഷ്ടംനേരിട്ടപ്പോseള്‍ വാഹനം, പൊതുമേഖല സൂചികകള്‍ നേട്ടമുണ്ടാക്കി.