
മുംബൈ: ആഗോള വിപണികളിലെ നഷ്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു. ചാഞ്ചാട്ടത്തിനൊടുവില്‍ നിഫ്റ്റി 10,800ന് താഴെയെത്തി. സെന്‍സെക്സ് 143.36 പോയിന്റ് നഷ്ടത്തില്‍ 36,594.33 ലും നിഫ്റ്റി 45.50 പോയിന്റ് താഴ്ന്ന് 10768ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 989 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1646 ഓഹരകള്‍ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികള്‍ക്ക് മാറ്റമില്ല.
ഇന്‍ഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഗെയില്‍, ടൈറ്റാന്‍, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. റിലയന്‍സ്, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബ്രിട്ടാനിയ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. ഫാര്‍മ, ഊര്‍ജം, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ബാങ്ക്, ലോഹം, വാഹനം ഓഹരികള്‍ സമ്മര്‍ദം നേരിട്ടു.