
ഓഹരി വിപണി ഇന്ന് നേട്ടത്തോടെ അവസാനിച്ചു. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ച ശേഷം ഓഹരി വിപണിയില്‍ ചില മാറ്റങ്ങള്‍ പ്രകടമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാര്‍ വേഗത്തിലുള്ള നടപടികള്‍ ആരംഭിച്ചുവെന്ന വാര്‍ത്തകളും നിക്ഷേപകര്‍ക്ക് വിപണിയില്‍ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്്‌സ് 92.90 പോയിന്റ് ഉയര്‍ന്ന് 38,598.99 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 43.25 പോയിന്റ് ഉയര്‍ന്ന് 11,471.55 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
ബിപിസിഎല്‍ (4.51%), ഗ്രാസിം (3.86%), സീ എന്റര്‍ടെയ്ന്‍ (3.57യ%), ബജാജ് ഫിനാന്‍സ് (3.53%), ഒഎന്‍ജിസി (2.16%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഹീറോ മോട്ടോകോര്‍പ്പ് (-2.74%), ഹിന്ദാല്‍കോ (-2.39%), വേദാന്ത (-2.35%), ഏഷ്യന്‍ പെയ്ന്റ്‌സ് (-2.07%), എന്‍ടിപിസി (-1.68%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നിട്ടുള്ളത്. റിലയന്‍സ് (1,217.35), ബിപിസിഎല്‍ (1,044.30), ബജാജ് ഫിനാന്‍സ് (956.56), ഇന്‍ഫോസിസ് (830.54), എസ്ബിഐ (790.86) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപടുകള്‍ നടന്നിട്ടുള്ളത്.