
കഴിഞ്ഞ കുറേ നാളുകളായി വിപണിയില്‍ വലിയ സമ്മര്‍ദ്ദമാണ് ഉണ്ടായിരുന്നത്. യുഎസ്-ചൈനാ വ്യാപാര തര്‍ക്കവും, ബജറ്റ് പ്രഖ്യാപനങ്ങളിലുള്ള ആശയകുഴപ്പവും കാരണം ഓഹരി വിപണിയില്‍ വലിയ സമ്മര്‍ദ്ദമാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇന്ന് ഓഹരി വിപണിയില്‍ സ്ഥിരതയുണ്ടാവുകയും വിപണിയില്‍ വന്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 277.01 പോയിന്റ് ഉയര്‍ന്ന് 36,976.85 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 85.70 പോയിന്റ് ഉയര്‍ന്ന് 10,948.30 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1622 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 810 കമ്പനികളുടെ ഓഹരികളില്‍ നഷ്ടത്തിലുമാണുള്ളത്.
ഇന്‍ഡ്യാബുള്‍സ് എച്ച്എസ്ജി (7.82%), യെസ് ബാങ്ക് (5.24%), ബജാജ് ഫിനാന്‍സ് (3.55%), ടെക് മഹീന്ദ്ര (3.48%), എയ്ച്ചര്‍ മോട്ടോര്‍സ് (3.07%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടായിട്ടുള്ളത്.
അതേസമയം വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു. സീ എന്റര്‍ടെയ്ന്‍ (-5.59%), സിപ്‌ല (-3.61%), പവര്‍ ഗ്രിഡ് കോര്‍പ് (-1.52%), ടിസിഎസ് (-1.50%), റിലയന്‍സ് (-1.32%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടമുണ്ടാക്കിയത്.
എന്നാല്‍ വ്യാപാരത്തിലെ ആശയകുഴപ്പങ്ങള്‍ മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. റിലയന്‍സ് (1,499.34), എച്ച്ഡിഎഫ്‌സി ബാങ്ക് (1,362.20), ഐസിഐസിഐ ബാങ്ക് (1,258.03), യെസ് ബാങ്ക് (1,150.55), എച്ച്ഡിഎഫ്‌സി ബാങ്ക് (1,104.72) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു.