
കോര്‍പ്പറേറ്റുകളുടെ നകുതി പരിധി 25 ശതമാനമാക്കി മാറ്റുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍ വ്യക്തമാക്കിയതോടെ ഓഹരി വിപണി സ്ഥിരത നേടുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. ഈ ആഴ്ച്ചത്തെ മൂന്ന് വ്യാപാര ദിനങ്ങളില്‍ അനുഭവപ്പെട്ട നഷ്ടത്തില്‍ നിന്നും ഓഹരി വിപണി സ്ഥിരത കൈവരിക്കുന്ന സാഹചര്യമുണ്ടായി. അതുകൊണ്ട് തന്നെ ഓഹരി വിപണിയില്‍ ഇന്ന് നേരിയ നഷ്ടത്തോടെയാണ് അഴസാനിച്ചത്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 16.67 പോയിന്റ് താഴ്ന്ന് 37830.98 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 9.50 പോയിന്റ് താഴ്ന്ന് 11261.80 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1059 കനികളുടെ ഓഹരിയില്‍ നേട്ടവും, 1342 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണുള്ളത്.
വേദാന്ത (3.88%), സിപ്ല (3.45%), സീ എന്റര്‍ടെയ്ന്‍ (3.25%), സണ്‍ഫാര്‍മ്മ (2.73%), ഇന്‍ഡ്‌സ്ഇന്‍ഡ് ബാങ്ക് (2.18) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടവും രേഖപ്പെടുത്തി. ടാറ്റാ മോട്ടോര്‍സ് (-4.60%), ബജാജ് ഫിന്‍സെര്‍വ് (-4.01%), ബജാജ് ഫിനാന്‍സ് (-4.00%), കോള്‍ ഇന്ത്യ (-3.60%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (-2.59%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
വ്യാപാരത്തിലെ ആശയകുഴപ്പങ്ങള്‍ കാരണം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. ബജാജ് ഫിനാന്‍സ് (3,134.17), റിലയന്‍സ് (1,227.12),എച്ച്ഡിഎഫ്‌സി ബാങ്ക് (1,112.27), യെസ് ബാങ്ക് (990.39), ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് (948.37) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.