
ജൂണ്‍ മാസത്തിലെ futures ക്ലോസിങ് ആയിരുന്ന ഇന്ന് വിപണിയില്‍ വലിയ മാറ്റങ്ങള്‍ ഇല്ലായിരുന്നു. ഓഹരികള്‍ സ്റ്റഡി ആയിരുന്നു. സൂചികകള്‍വലിയ മാറ്റം ഇല്ലാതെ ക്‌ളോസ് ചെയ്തപ്പോള്‍ ചില ബാങ്ക്, ഓട്ടോമൊബൈല്‍ ഓഹരികളില്‍ ഉണര്‍വ് ദൃശ്യമായിരുന്നു. ഓഹരി വിപണി ഇന്ന് നേരിയ നഷ്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 5.67 പോയിന്റ് താഴ്ന്ന് 39,586.41 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 3.40 പോയിന്റ് താഴ്ന്ന് 11,844.10 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1388 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1121 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ടാറ്റാ മോട്ടോര്‍സ് (2.95%), ഇന്ത്യാ ബുള്‍സ് എച്ച്എസ്ജി (2.48%), എം&എം (2.24%), ഒഎന്‍ജിസി (1.82%), എയ്ച്ചര്‍ മോട്ടോര്‍സ് (1.71%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടാക്കിയത്.
അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടവും നേരിട്ടു. ടെക് മഹീന്ദ്ര (-2.25%), അദാനി പോര്‍ട്‌സ് -2.04%), യുപിഎല്‍ (-1.56%), റിലയന്‍സ് (-1.55%), എച്ച്‌സിഎല്‍ ടെക് (-1.48%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. ആക്‌സിസ് ബാങ്ക് (1,475.79), റിലയന്‍സ് (1,449.11), എച്ച്ഡിഎഫ്‌സി ബാങ്ക് (1,223.04), എ,്ബിഐ (1,073.82), എച്ച്ഡിഎഫ്‌സി (870.80) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.