
വിപണിയില്‍ കുറേ നാളായി നിലനിന്ന അനിശ്ചിതത്വം അല്‍പം ശമനമായി. അടുത്ത ആഴ്ചയില്‍ ബജറ്റ് അവതരണം ഉള്ളതുകൊണ്ട് ഊഹക്കച്ചവടക്കാര്‍ വിപണിയില്‍ പുതിയ പൊസിഷന്‍ എടുക്കുന്നത് മൂലം മുന്‍നിര ഓഹരികളില്‍ ഉണര്‍വുണ്ടായി. സ്വകാര്യ ബാങ്കിംഗ് ഓഹരികളിലായിരുന്നു കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ജൂണ്‍ സീരീസ് ഫ്യൂച്ചര്‍ ക്‌ളോസിങ് മൂലം വിപണിയില്‍ ഷോര്‍ട് ആയിരുന്ന ഓഹരികളില്‍ കരടികള്‍ സ്‌ക്വയര്‍ ചെയ്യാന്‍ ശ്രമിച്ചതും ഡിമാന്‍ഡ് വര്‍ധിക്കാന്‍ ഇടയാക്കി. ജൂലൈ സീരീസില്‍ വിപണിയില്‍ വലിയ ഏറ്റക്കുറച്ചില്‍ ഉണ്ടാകും എന്ന പ്രതീക്ഷയില്‍ വിപണിയില്‍ അടുത്ത ഫ്യുച്ചര്‍ സീരീസ് ആണ് ബുള്‍സ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
മുംബൈ ഓഹരി സൂചികയായ സെന്‍സസെക്‌സില്‍ 311.98 പോയിന്റ് ഉയര്‍ന്ന് 39,434.94 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 96.80 പോയിന്റ് ഉയര്‍ന്ന് 11,796.50 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1233 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1268 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ജെഎസ്ഡബ്ല്യു സ്റ്റീല്‍ (3.59%), ബിപിസിഎല്‍ (3.22%), റിലയന്‍സ് (2.65%), ആക്‌സിസ് ബാങ്ക് (2.46%), ടാറ്റാ സ്റ്റീല്‍ (2.42%) എന്നീ കമ്പനികളുടെ ഓഹരികകളിലാണ് നേട്ടമുണ്ടാക്കിയത്.
അതേസമയം വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം ഇന്ന് ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടം നേരിട്ടു. യെസ് ബാങ്ക് (-1.70%), ഭാരതി ഇന്‍ഫ്രാടെല്‍ (-1.10%), ഏഷ്യന്‍ പെയ്ന്റ്‌സ് (0.95%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (0.81%), ടെക് മഹിന്ദ്ര (-0.54%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്.
വ്യാപാരത്തിലെ ആശയകുഴപ്പം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. റിലയന്‍സ് (886.58), ആക്‌സിസ് ബാങ്ക് (785.10), ടാറ്റാ സ്റ്റീല്‍ (679.73), യെസ് ബാങ്ക് (625.99), എസ്ബിഐ (567.66) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.