
യുഎസ്-ചൈനാ വ്യാപാര തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി വീണ്ടും ചര്‍ച്ചകള്‍ ആരംഭിക്കുകയും, വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുടെ വരുമാനത്തിന് മേലുള്ള സര്‍ചാര്‍ജ് പിന്‍വലിച്ചതും, സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് കൂടുതല്‍ നടപടികള്‍ കൈകൊള്ളുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരമാന്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ ഓഹരി വിപണി ഇന്ന് നേട്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 792.26 പോയിന്റ് ഉയര്‍ന്ന് 37,494.12 ലെത്തിയാണ് വ്യാപാരം അവലാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 228.50 പോയിന്റ് ഉയര്‍ന്ന് 11,057.90 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഓഹരി വിപണിയില്‍ വന്‍ നേട്ടംമുണ്ടാകുന്നത്.
യെസ് ബാങ്ക് (6.16%), അദാനി പോര്‍ട്‌സ് (5.40%), എച്ച്ഡിഎഫ്‌സി (5.12%), ബജാജ് ഫിനാന്‍സ് (4.72%), ഉള്‍ട്രാടെക് സിമന്റ് (4.57%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
അതേസമയം വ്യാപാരത്തിലെ ചില സമ്മര്‍ദ്ദങ്ങള്‍ മൂലം ചില കമ്പനികളുടെ ഓഹരികള്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ജെഎസ്ഡബ്ല്യു സ്റ്റീല്‍ (-2.97%), ടാറ്റാ സ്റ്റീല്‍ (-2.09%), സണ്‍ ഫാര്‍മ്മ (-1.19%), ഹീറോ മോട്ടോകോര്‍പ് (-1.7%), വേദാന്ത (-1.71%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തിലെ ചില ആശയകുഴപ്പങ്ങള്‍ മൂലം ഓഹരി വിപണിയില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. എസ്ബിഐ (1,795.14), യെസ് ബാങ്ക് (1,747.36), എച്ച്ഡിഎഫ്‌സി ബാങ്ക് (1,425.90), എച്ച്ഡിഎഫ്‌സി (1,131.61), റിലയന്‍സ് (1,112.09) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുന്നത്.