
ഓഹരി വിപണിയില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ആഭ്യന്തര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, യുഎസ് ചൈനാ വ്യപാര തര്‍ക്കവും കാരമാണ് ഓഹരി വിപണിയില്‍ ഇന്ന് നേരിയ നഷ്ടം രേഖപ്പെടുത്താന്‍ ഇടയാക്കിയത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 74.48 പോയിന്റ് താഴ്ന്ന് 37,328.01 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 36.90 പോയിന്റ് 11,017 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 915 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1500 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
മാരുതി സുസൂക്കി (3.48%), ടാറ്റാ മോട്ടോര്‍സ് (2.52%), ഇന്‍ഫോസിസ് (1.94%), എച്ച്‌സിഎല്‍ ടെക് (1.87%), ഡോ. റെഡ്ഡിസ് ലാബ്‌സ് (1.81%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
അതേസമയം വ്യാപാരത്തിലെ ചില സമ്മര്‍ദ്ദങ്ങള്‍ വിവിധ കമ്പനികളുടെ ഓഹരികളില്‍ ഭീമമായ ഇടിവ് ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. യെസ് ബാങ്ക് (-7.11%), ബ്രിട്ടാനിയ (-3.43%), ഉള്‍ട്രാക്‌സിമെന്റ് (-3.01%), ഇന്‍ഡ്യാബുള്‍സ് എച്ച്എസ്ജി (-2.88%), എയ്ച്ചര്‍ മോട്ടോര്‍സ് (-2.71%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമാ.യ ഇടിവ് രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തിലെ ആശയകുഴപ്പങ്ങള്‍ മൂലം വിവിദ കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകള്‍ നടന്നു. മാരുതി സുസൂക്കി (1,360.98), യെസ് ബാങ്ക് (1,195.92), റിലയന്‍സ് (873.19), ഐസിസഐസിഐ ബാങ്ക് (674.61), ഇന്‍ഫോസിസ് (668.71) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.