
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ വേര്‍പിരിയുന്ന ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് പുതിയ കരാറില്‍ ഒപ്പുവെക്കുവാന്‍ യൂറോപ്യന്‍ യൂണിയന്‍ സമ്മതം അറിയിച്ചതായുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ പ്രഖ്യാപനം പുറത്തുവന്നതോടെ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് വന്‍ നേട്ടത്തില്‍ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 453.07 പോയിന്റ് ഉയര്‍ന്ന് 39052.06 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 122.40 പോയിന്റ്് ഉയര്‍ന്ന് 11586.40 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1053 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1053 കമ്പനിളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
യെസ് ബാങ്ക് (15.47%), ടാറ്റാ മോട്ടോര്‍സ് (10.85%), എയ്ച്ചചര്‍ മോട്ടോര്‍സ് (6.61%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (5.15%), എസ്ബിഐ (3.67%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ചില സമ്മര്‍ദ്ദം മൂലമാണ് വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. വേദാന്ത (-1.07%), ഗ്രാസിം (0.86%), ടിസിഎസ് (0.75%), എച്ച്‌സിഎല്‍ ടെക് (0.71ക്ഷ), ഉള്‍ട്രാടെക് സിമന്റ് (-0.58%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നു. യെസ് ബാങ്ക് (2,003.83), റിലയന്‍സ് (1,023.98), എസ്ബിഐ (983.78), സീ എന്റര്‍ടെയ്ന്‍ (953.49), എച്ച്ഡിഎഫ്‌സി (953.39) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.