
ഓഹരി വിപണി ഇന്ന് നേരിയ നഷ്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 15.45 പോയിന്റ് താഴ്ന്ന് 39,741.36 ലെത്തിയാണ് ഇന്ന് വ്യാപാരം ക്ലോസ് ചെയ്തത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 7.80 പോയിന്റ് താഴ്ന്ന് ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവല്‍ 916 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1590 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ഇന്ത്യാബുള്‍സ് ഹൗസിങ് (11.79%), സീ എന്റര്‍ടെയ്ന്‍ (2.84%), ബിപിസിഎല്‍ (2.05%), ഗ്രാസിം (1.83%), ഗ്രാസിം (1.83%), പവര്‍ ഗ്രിഡ് കോര്‍പ് (1.41%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടാക്കിയത്.
അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടവും നേരിട്ടു. യെസ് ബാങ്ക് (-13.10%), ഇന്‍ഡസ് ലാന്‍ഡ് ബാങ്ക് ( -5.16%), യുപിഎല്‍ (-1.54%), ഇന്‍ഫോസിസ് (-1.48%), ഐഒസി (-1.14%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്.
വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം ചില കമ്പനികളില്‍ ആശയകുഴപ്പം നേരിടുകയും ഇത് മൂലം കമ്പനികളുടെ ഓഹരികളില്‍ ഇടപാടുകള്‍ അധികരിക്കുകയും ചെയ്തു. യെസ് ബാങ്ക് (2,308.02), ഇന്‍ഡസ്‌ലാന്‍ഡ് ബാങ്ക് (1,514.89), റിലയന്‍സ് (951.55), ടിസിഎസ് (748.55), ആക്‌സിസ് ബാങ്ക് (74275) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇടപാടുകള്‍ അധികരിച്ചത്.