
വിപണിയിലെ മാന്ദ്യത്തില്‍ തളര്‍ന്ന് ഓഹരി വിപണി. സെന്‍സെക്‌സ് 167 പോയിന്റ് ഇടിഞ്ഞ് 37,104.28ല്‍ എത്തി. നിഫ്റ്റി 52.90 പോയിന്റ് ഇടിഞ്ഞ് 10,982.80ല്‍ ക്ലോസ് ചെയ്തു. രൂപയ്‌ക്കെതിരെ ഡോളറിന്റെ മൂല്യം ഉയര്‍ന്നതും സ്വര്‍ണത്തിന്റെ വിലയില്‍ നേരിയ ഇടിവ് വന്നതും വിപണിയെ ബാധിച്ചു. 10 ഗ്രാമിന് 74 കുറഞ്ഞ് 38,775ല്‍ എത്തി. കിലോഗ്രാമിന് 48,590 എന്ന നിരക്കില്‍ നിന്നും 10 രൂപയുടെ ഇടിവ് വെള്ളിയുടെ വില്‍പനയേയും ബാധിച്ചു.
എടിഎന്‍ ഇന്റര്‍നാഷണല്‍, സ്പ്‌ളെന്‍ഡിഡ് മെറ്റല്‍ പ്രോഡക്ട്റ്റ്‌സ്, എഫ്‌സിഎസ് സോഫ്റ്റ് വെയര്‍ സൊലുഷ്യന്‍സ് ലിമിറ്റഡ്, ക്വിന്‍ടെഗ്‌റ സൊലൂഷ്യന്‍സ്, കരുത്തുരി ഗ്ലോബല്‍ എന്നിവയ്ക്കാണ് എന്‍എസ്ഇയില്‍ കനത്ത നഷ്ടം നേരിട്ടത്.
സുജനാ യുണിവേഴ്‌സല്‍ ഇന്‍ഡസ്ട്രീസ്, എസ്ആര്‍എസ്, നാഗാര്‍ജുന ഓയില്‍ റിഫൈനറി, ഓട്ടോലൈന്‍ ഇന്‍ഡസ്ട്രീസ്, മാന്‍ അലുമിനിയം, ഗ്ലോബല്‍ ഓഫ്‌ഷോര്‍ സര്‍വീസസ് ലിമിറ്റഡ്, സീതാ ശ്രീ ഫുഡ് പ്രോഡക്ട്‌സ് എന്നിവയാണ് എന്‍എസ്ഇയില്‍ മികച്ച നേട്ടം കൊയ്ത കമ്പനികള്‍.