
സൗദി അരാംകോയ്ക്ക് നേരെ ഹൂതി വിമതര്‍ നടത്തിയ ആക്രമണവും, ക്രൂഡ് ഓയില്‍ വില 70 ബാരലിന് 70 ഡോളര്‍ മുകളിലേക്കെത്തിയത് മൂലവും ഓഹരി വിപണിയില്‍ ഇന്ന് ഭീമമായ നഷ്ടത്തോടെ അ്‌വസാനിച്ചു. ഇന്ത്യന്‍ വിപണികളില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പിന്നോട്ടുപോകുന്ന പ്രവണതയാണ് ഇപ്പോള്‍ അനുഭവപ്പെട്ടിട്ടുള്ളത്. വ്യാപാര ദിനത്തിന്റെ ആദ്യ മണിക്കൂറില്‍ രൂപയുടെ മൂല്യത്തില്‍ 70 പൈസയുടെ ഇടിവ് രേഖപ്പെടുത്തി 71.62 എന്ന താഴ്ന്ന നിലയിലേക്ക് എത്തിയത് മൂലം നിക്ഷേപകര്‍ക്ക് ഓഹരി വിപണിയില്‍ വലിയ ആശങ്കയാണ് ഉണ്ടായിട്ടുള്ളത്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 261.68 പോയിന്റ് താഴ്ന്ന് 37,123.31 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 82.60 പോയിന്റ് താഴ്ന്ന് 10,993.30 ലെത്തുകയും ചെയ്തു. നിലവില്‍ 1360 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1137 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ടൈറ്റാന്‍ കമ്പനി (2.24%), ബ്രിട്ടാനിയ്യ (1.51%), ഒഎന്‍ജിസി (1.44%), ടെക് മഹീന്ദ്ര (1.44%), ടെക് മഹീന്ദ്ര (1.40%), നെസ്റ്റ്‌ലി (1.20%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം കാരണം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഭീമമായ നഷ്ടം രേഖപ്പെടുത്തി. (ബിപിസിഎല്‍ (-6.99%), എംആന്‍ഡ്എം (-2.59%), യുപിഎല്‍ (-2.43%), എസ്ബിഐ (-2.40%), യെസ് ബാങ്ക് (-2.19%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നു. റിലയന്‍സ് (1,137.26), ബിപിസിഎല്‍ (943.91), മാരുതി സുസൂക്കി (883.27), യെസ് ബാങ്ക് (859.39), എച്ച്ഡഎഫ്‌സി (767.52) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്.