
ഓഹരി വിപണിയില്‍ ഭീമമായ നഷ്ടമാണ് ഇന്നുണ്ടാക്കിയത്. യുഎസ്-ചൈനാ വ്യാപാര തര്‍ക്കവും, കേന്ദ്രസര്‍ക്കാറിന്റെ ചില രാഷ്ട്രീയ നയങ്ങളും മൂലം ഓഹരി വിപണിയില്‍ ഇന്ന് ഭീമമായ നഷ്ടമാണ് രേഖപ്പെടുത്തിയത്. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുടെ വരുമാനത്തിന് മേല്‍ കേന്ദ്രസര്‍ക്കാര്‍ അധിക സര്‍ചാര്‍ജ് ഈടാക്കുമെന്ന ആശങ്ക നിക്ഷേപകര്‍ക്കിടയില്‍ ഇപ്പോഴും ഉണ്ടായിട്ടുണ്ട്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 587.44 പോയിന്റ് താഴ്ന്ന് 36,472.93 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 177.30 പോയിന്റ് താഴ്ന്ന് 10,741.40 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 549 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1902 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
യെസ് ബാങ്ക് (2.36%), ഡോ. റെഡ്ഡിസ് ലാബ്്‌സ് (1.69%), ടെക് മഹീന്ദ്ര (1.48%), ടിസിഎസ് (1.36%), എച്ച്‌യുഎല്‍ (1.19%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം വ്യാപാരത്തിലെ ചില സമ്മര്‍ദ്ദങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടിവാണ് ഉണ്ടാക്കിയത്. യെസ് ബാങ്ക് (-13.91%), വേദാന്ത (-7.79%), ഇന്‍ഡ്യബുള്‍സ് എച്ച്എസ്ജി (-6.82%), ബജാജ് ഫിന്‍സെര്‍വ് (-5.30%), ബജാജ് ഫിനാന്‍സ് (-4.52%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തിലെ ചില ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഭീമമായ ഇടപാടുകളാണ് നടന്നിട്ടുള്ളത്. യെസ് ബാങ്ക് (1,771.70), മാരുതി സുസൂക്കി (963.19), റിലയന്‍സ് (799.78), ബജാജ് ഫിനാന്‍സ് (780.44), എച്ച്ഡിഎഫ്‌സി ബാങ്ക് (760.48) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടിവ് രേഖപ്പെടുത്തി.