ബജറ്റ് പ്രഖ്യാപനങ്ങളില്‍ പ്രതീക്ഷയില്ലാതെ ഓഹരി ഉടമകള്‍; ഓഹരി വിപണിയില്‍ ഇന്ന് വലിയ തകര്‍ച്ച നേരിട്ടു

July 08, 2019 |
|
Trading

                  ബജറ്റ് പ്രഖ്യാപനങ്ങളില്‍ പ്രതീക്ഷയില്ലാതെ ഓഹരി ഉടമകള്‍; ഓഹരി വിപണിയില്‍ ഇന്ന് വലിയ തകര്‍ച്ച നേരിട്ടു

ബജറ്റ് പ്രഖ്യാപനങ്ങളിലെ അപാകതകള്‍ മൂലം ഓഹരി വിപണി ഇന്ന് വലിയ തകര്‍ച്ചയോടെ അവസാനിച്ചു. ലിസ്റ്റഡ് കമ്പനികളുടെ പൊതുഓഹരി 25 ശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കി മാറ്റാനുള്ള കേന്ദ്രസര്‍ക്കാറിന്റെയും, ധനമന്ത്രിയുടെയും നീക്കം കാരണം ഓഹരി വിപണി ഇന്ന് വലിയ തകര്‍ച്ചയാണ് നേരിട്ടത്. സര്‍ക്കാര്‍ ആവശ്യം സെബി നടപ്പിലാക്കുമെന്ന ആശങ്കയും വിപണി രംഗത്ത് ഇന്ന് ഉണ്ടായിരുന്നു. സമ്പന്നര്‍ക്ക് മേല്‍ ഏഴ് ശതമാനം സര്‍ചാര്‍ജ് ചുമത്തിയതും ഓഹരി വിപണി വലിയ തകര്‍ച്ച നേരിടുന്നതിന് കാരണമായി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 792.82 പോയിന്റ് താഴ്ന്ന് 38,720.57 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 247.20 പോയിന്റ് താഴ്ന്ന് 11,564 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. 

യെസ് ബാങ്ക് (5.67%), എച്ച്‌സിഎല്‍ (2.23%), എച്ച്‌സിഎല്‍ ടെക് (2.23%), ഭാരതി ഇന്‍ഫ്രാടെല്‍ (0.57%), ടിസിഎസ് (0.57%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടാക്കിയത്. 

വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം ഇന്ന് പല കമ്പനികളുടെയും ഓഹരിയില്‍ വന്‍ തകര്‍ച്ച നേരിട്ടു.  ബജാജ് ഫിന്‍സെര്‍വ് (-9.99%), ബജാജ് ഫിനാന്‍സ് (-8.22%), ഒഎന്‍ജിസി (-5.63%), ഐഒസി (-5.35%), ഇന്‍ഡ്യ ബുള്‍സ് എച്ച്എസ്ജി (-5.7%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് തകര്‍ച്ച നേരിട്ടത്. 

അതേസമയം വ്യാപാരത്തിലെ സമ്മര്‍ദ്ദം കാരണം പല കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. യെസ് ബാങ്ക് (1,841.33), ബജാജ് ഫിനാന്‍സ് (1,841.33), മാരുതി സുസൂക്കി (1,163.95), എസ്ബിഐ (968.03), എച്ച്ഡിഎഫ്‌സി ബാങ്ക്് (879.92) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍നടന്നത്. 

 

Related Articles

© 2025 Financial Views. All Rights Reserved