
ഈ ആഴ്ച്ചയിലെ ഏറ്റവും അവസാന വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ അഴിച്ചുപണികള്‍ നടത്തുമെന്നും, നിക്ഷേപകര്‍ കേന്ദ്രസര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പ്രതീക്ഷിച്ച അര്‍പ്പിച്ചതോടെയുമാണ് ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ അവസാനിച്ചത്. അതേസമയം വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുടെ വരുമാനത്തിന് മേലുള്ള സര്‍ചാര്‍ജ് കേന്ദ്രസര്‍ക്കാര്‍ പിന്‍വിലക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഓഹരി വിപണിയില്‍ നിക്ഷേപകര്‍ ഒഴുകിയെത്താന്‍ തുടങ്ങിയതെന്നാണ് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 280.71 പോയിന്റ് ഉയര്‍ന്ന് 37,384.99 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 93.10 പോയിന്റ് ഉയര്‍ന്ന് 11,075.90 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ബിപിസിഎല്‍ (6.34%), ഐഒസി (4.58%), ടൈറ്റാന്‍ കമ്പനി (3.43%), ഗെയ്ല്‍ (2.78%), ഐസിഐസിഐ ബാങ്ക് (2.66%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ചില തളര്‍ച്ച മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം നേരിട്ടു. ഭാരതി എയര്‍ടെല്‍ (-1.29%), ഡോ.റെഡ്ഡിസ് ലാബ്‌സ് (-1.28%), സണ്‍ഫാര്‍മ്മ (-1.16%), എച്ച്ഡിഎഫ്‌സി ബാങ്ക് (-0.59%), ഐടിസി (-0.35%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴങ്ങള്‍ മൂലം ഓഹരി വിപണികളില്‍ കൂടുതല്‍ ഇടപാടുകള്‍ നടന്നു. യെസ് ബാങ്ക് (1,907.63), മാരുതി സുസൂക്കി (1,244.78), ടാറ്റാ മോട്ടോര്‍സ് (895.04), എച്ച്ഡിഎഫ്‌സി ബാങ്ക് (866.20), ആക്‌സിസ് ബാങ്ക് (816.25) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്.