
ഓഹരി വിപണിയില്‍ ഇപ്പോള്‍ സ്ഥിരതയുണ്ടാകുന്ന പ്രവണതയാണ് ഉണ്ടാകുന്നത്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറച്ചതിന്റെ ഫലമായും, വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുമാനത്തിന് മേല്‍ ഏര്‍പ്പെടുത്തിയ അധിക നികുതി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ ഇന്ന് വന്‍ നേട്ടമുണ്ടാക്കി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 353.37 പോയിന്റ് ഉയര്‍ന്ന് 37,311.53 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 103.50 പോയിന്റ് ഉയര്‍ന്ന് 11,029.40 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലനില്‍ 1297 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1148 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
വേദാന്ത (4.87%), യുപിഎല്‍ (4.79%), ബജാജ് ഫിന്‍സെര്‍വ് (4.60), ടാറ്റാ സ്റ്റീല്‍ (4.57), സീ എന്റര്‍ടെയ്ന്‍ (4.37) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
എന്നാല്‍ വ്യാപാരത്തിലെ സമ്മര്‍ദ്ദങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. സണ്‍ ഫാര്‍മ്മ (-5.03%), ഇന്‍ഡ്യാബുള്‍സ് എച്ച്എസ്ജി (-3.80%), വിപ്രോ (-2.88%), ഡോ. റെഡ്ഡിസ് ലാബ്‌സ് (-1.74%), കോള്‍ ഇന്ത്യ (-1.60%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്നത്തെ വ്യാപാരത്തില്‍ ഭീമമായ നഷ്ടമുണ്ടാക്കിയത്.
അതേസമയം വ്യാപാരത്തിലെ ആശയകുഴപ്പങ്ങള്‍ ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. റിലയന്‍സ് (1,866.06), യെസ് ബാങ്ക് (1,324.53), ബജാജ് ഫിനാന്‍സ് (911.39), എച്ച്ഡിഎഫ്‌സി ബാങ്ക് (794.47), ടാറ്റാ സ്റ്റീല്‍ (683.30) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.