
ഈ ആഴ്ച്ചത്തെ ഏറ്റവും അവസാനത്തെ വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുടെ വരുമാനത്തിന് മേല്‍ കേന്ദ്രസര്‍ക്കാര്‍ ഈാടാക്കിയ സര്‍ചാര്‍ജ് വേണ്ടെന്ന് വെച്ചതോടെയാണ് ഓഹരി വിപണിയില്‍ വിപണിയില്‍ സ്ഥിരതയുണ്ടായിട്ടുള്ളത്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് കന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമായ ഇടപെടല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് നിക്ഷേപകര്‍ ഇന്ത്യയിലേക്ക് ഒഴുകാന്‍ തുടങ്ങിയത്. അതേസമയം യുഎസ്-ചൈനാ വ്യാപാര യുദ്ധം ആഗോള മാന്ദ്യത്തിന് ഇടയാക്കുമെന്ന വിലയിരുത്തലും നിക്ഷേപകര്‍ക്ക് ഇടയില്‍ ഉണ്ടായിട്ടുണ്ട്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 263.86 പോയിന്റ് ഉയര്‍ന്ന് 37,332.79, ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 85.60 പോയിന്റ് ഉയര്‍ന്ന് 11,033.90 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1384 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1122 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
യെസ് ബാങ്ക് (4.44%), സണ്‍ ഫാര്‍മ്മ (3.62%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (3.35%), സീ എന്റര്‍ടെയ്ന്‍ (3.04%), ടാറ്റാ സ്റ്റീല്‍ (2.79%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയിട്ടുള്ളത്.
എന്നാല്‍ വ്യാപാരത്തിലെ ചില സമ്മര്‍ദ്ദങ്ങള്‍ മൂലം ഓഹരി വിപണിയില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഭാരതി ഇന്‍ഫ്രാടെല്‍ (-3.10%), കോള്‍ ഇന്ത്യ (-2.25%), പവര്‍ ഗ്രിഡ് കോര്‍പ് (-2.10%), എയ്ച്ചര്‍ മോട്ടോര്‍സ് (-1.69%), ഒഎന്‍ജിസി (-1.66%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തിലെ ചില ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്. റിലയന്‍സ് (1,411.80), യെസ് ബാങ്ക് (1,357.13), എസ്ബിഐ (1,251.10), ആക്‌സിസ് ബാങ്ക് (1,136.31), എച്ച്ഡിഎഫ്‌സി (1,124.60) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്.