
ഓഹരി വിപണിയില്‍ ഇന്നും നഷ്ടം രേഖപ്പെടുത്തി. അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി മൂലം ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതുമാണ് ഓഹരി വിപണി ഇന്ന് നഷ്ടം രേഖപ്പെടുത്താന്‍ ഇടയാക്കിയിട്ടുള്ളത്. രാജ്യം മാന്ദ്യ ഭീഷണിയിലാണെന്ന ആശങ്കയും നിക്ഷേപകരുടെ പിന്‍മാറ്റത്തിന് കാരണമായിട്ടുണ്ട്.കോര്‍പറേറ്റ് നികുതിയില്‍ കുറവ് വരുത്തിയിട്ടും ഓഹരി വിപണിയില്‍ നേട്ടമില്ലമുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 361.92 പോയിന്റ് താഴ്ന്ന് 38,305.41 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 114.60 പോയിന്റ് താഴ്ന്ന് 11,359.90 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
ബിപിസിഎല്‍ (5.06%), എംആന്‍ഡ്എം (1.75%), എച്ച്ഡിഎഫ്‌സി ബാങ്ക് (1.74%), മാരുതി സുസൂക്കി (0.99%), എച്ച്ഡിഎഫ്‌സി (0.94%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ വ്യാപാരത്തിലെ ചില സമ്മര്‍ദ്ദങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരിയില്‍ ഭീമമായ നഷ്ടം രേഖപ്പെടുത്തി. യെസ് ബാങ്ക് (-22.71%), സീ എന്റര്‍ടെയ്ന്‍ (-12.18%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-6.18%), എസ്ബിഐ (-5.48%), ഗ്രാസിം (-5.06%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ചില രാഷ്ട്രീയ പ്രതിസന്ധി മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നിട്ടുള്ളത്. ആക്‌സിസ് ബാങ്ക് (3,357.74), യെസ് ബാങ്ക് (2,588.65), എസ്ബിഐ (2,030.91), എച്ച്ഡിഎഫ്‌സി (1,890.23), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1,796.48) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്.